തിരുവനന്തപുരം: ജില്ലയിലെ വിവിധ സഭകളിലെ വൈദികരുടെ കൂട്ടായ്മയായ ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പിന്റെ (ടി.സി.എഫ്) നേതൃത്വത്തിൽ ചർച്ചാ സമ്മേളനം നടത്തി.ഏഷ്യ സി.എം.എസ് ചെയർമാനും ജർമ്മനി ഫ്രെയ്ബർഗ് ആംഗ്ലിക്കൻ സഭ വികാരിയുമായ ഡോ.വിനോദ് വിക്ടർ ഉദ്ഘാടനം ചെയ്തു.ടി.സി.എഫ് പ്രസി‌ഡന്റ് തോമസ് ജോൺ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു.ലൂഥറൻ സർക്കിൾ പ്രസിഡന്റ് ടി.വിനീഷ രാജ്,വൈ.എം.സി.എ പ്രസിഡന്റ് പ്രഫ.അലക്സ് തോമസ്,പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.കോശി എം.ജോർജ്,ഡോ.എൽ.ഇ.സഹനം,ടി.ആർ.സത്യരാജ തുടങ്ങിയവർ പ്രസംഗിച്ചു.