തിരുവനന്തപുരം : ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി സമ്മേളനവും ചട്ടമ്പിസ്വാമി വിദ്യാധിരാജ പുരസ്‌കാരസമർപ്പണവും നിംസ് മെഡിസിറ്റിയിൽ നടന്നു. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. വിദ്യാധിരാജ പുസ്‌കാരം നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ.എ.പി. മജീദ് ഖാന് മന്ത്രി നൽകി. സാംസ്‌കാരിക സമിതി പ്രസിഡന്റ് ഡോ.ജി.രാജമോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,
ഡോ.ജോർജ്ജ് ഓണക്കൂർ, മുൻമന്ത്രി വി.എസ്.ശിവകുമാർ, പാളയം ഇമാം ഷുഹൈബ് മൗലവി, ബിഷപ്പ് റവ: വിൻസന്റ് സാമുവൽ, സ്വാമി സാന്ദ്രാനന്ദ, റാണി മോഹൻദാസ്, ഡോ. എം.ആർ.തമ്പാൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. അജയകുമാർ, സബീർ തിരുമല, മണക്കാട് രാമചന്ദ്രൻ, ജി.വിജയകുമാർ എന്നിവർ സംസാരിച്ചു.