തിരുവനന്തപുരം: അയ്യങ്കാളി 161 -ാം ജയന്തിയാഘോഷങ്ങൾ തലസ്ഥാനം സമുചിതമായി ആഘോഷിച്ചു.കെ.പി.എം.എസിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ളബിൽ സംഘടിപ്പിച്ച ജയന്തിയാഘോഷം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് സി.രാജപ്പൻ അദ്ധ്യക്ഷനായിരുന്നു.കെ.പി.എം.എസ് സംസ്ഥാനകമ്മിറ്റി വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ നടത്തിയ പുഷ്പാർച്ചന മുൻ ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ നാടാർ ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കവടിയാർ കൊട്ടാരത്തിന് മുന്നിൽ നിന്നാരംഭിച്ച വില്ലുവണ്ടിയാത്ര ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ഫ്ളാഗ് ഓഫ് ചെയ്തു.
കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി പുഷ്പാർച്ചന നടത്തി.എം.വിൻസന്റ് എം.എൽ.എ,ജി.സുബോധൻ,കോളിയൂർ ദിവാകരൻ നായർ,വിൻസെന്റ് ഡി.പോൾ,സി.എസ്.ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പി പട്ടികജാതി മോർച്ച വെള്ളയമ്പലത്ത് സംഘടിപ്പിച്ച അവകാശസംരക്ഷണ സമരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്തു.
കേരള ഹിന്ദുമിഷന്റെ ആഘോഷം പട്ടികജാതി വികസനവകുപ്പ് പ്രഥമ ഡയറക്ടർ സി.സി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.
കേരള പട്ടികജാതി - വർഗ ഐക്യവേദിയുടെ ആഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി കരമന ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് രാജേന്ദ്രപ്രസാദ്,സെക്രട്ടറി ചെറുന്നിയൂർ ജോസ് നാരായണൻ,ശൈലജ തുടങ്ങിയവർ സംസാരിച്ചു.
അഖിലഭാരത ദളിത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടി സംസ്ഥാന പ്രസിഡന്റ് മുട്ടട ജയരാജന്റെ അദ്ധ്യക്ഷതയിൽ സംവിധായകൻ സുരേഷ് സ്വാമി ഉദ്ഘാടനം ചെയ്തു.
പട്ടികജാതി സംരക്ഷണവേദി അയ്യങ്കാളി പ്രതിമയിൽ നടത്തിയ പുഷ്പാർച്ചന ലൂഥറൻ ചർച്ച് ഒഫ് ഇന്ത്യ മേജർ ആർച്ച് ബിഷപ്പ് ഡോ.റോബിൻസൺ ഡേവിഡ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിന്റെ (എസ്) ജയന്തിയാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.അനിൽ ഉദ്ഘാടനം ചെയ്തു.