hi

നെടുമങ്ങാട്: അന്താരാഷ്ട്ര തലത്തിൽ കഴിവ് പരിശീലനത്തിനും വിലയിരുത്തലിനും അംഗീകാരത്തിനുമായി ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വേൾഡ് സ്കിൽ കൗൺസിലിന്റെ എഫിഷ്യന്റ് മാസ്റ്റർ അവാർഡിന് ഡോ.എം.ആർ.യശോധരൻ അർഹനായി.ആർഷ ഇന്റർനാഷണൽ മോഡൽ സ്കൂൾ ഡയറക്ടറും പ്രസിദ്ധ മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസചിന്തകനുമാണ് ഡോ.യശോധരൻ.വേൾഡ് സ്കിൽ കൗൺസിലിന്റെ ചെന്നെയുള്ള ആസ്ഥാനത്ത് നടന്ന അവാർഡ് ദാനച്ചടങ്ങിൽ ഇന്ത്യയുടെ ഡിഫെൻസ് റിസർച്ച് പ്രോജക്ട് ഡയറക്ടർ ഡോ.ടെസി തോമസ് വേൾഡ് കൗൺസിലിന് വേണ്ടി അവാർഡ് നൽകി.നാഷണൽ ഭാരത് സേവക് സമജ് പ്രസിഡന്റ്‌ ഡോ.ബി.എസ്.ബാലചന്ദ്രൻ പങ്കെടുത്തു.