തിരുവനന്തപുരം : പേട്ട റെയിൽവേ സ്റ്റേഷന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ ശശി തരൂർ എം.പി സന്ദർശിച്ചു. കോൺഗ്രസ് വഞ്ചിയൂർ മണ്ഡലം കമ്മിറ്റി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. എല്ലാ ട്രെയിനുകൾക്കും പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിവേദനം കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം അഡ്വ.ടി.ശരത്ചന്ദ്രപ്രസാദും മണ്ഡലം പ്രസിഡന്റ് വി.വിജയകുമാറും ചേർന്ന് സമർപ്പിച്ചു. മുൻ വാർഡ് കൗൺസിലർ ഡി.അനിൽകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ്, കെ.പി.സി.സി അംഗം തുലയിൽ ശശി,മുൻ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, വാർഡ് പ്രസിഡന്റ് ബി. രാജേന്ദ്രൻ, മഹിളാ കോൺഗ്രസ് നേതാക്കളായ ശോഭ ചന്ദ്രഹാസ്, ഷീല ഉദയകുമാർ, ഉഷരാജ്, മണ്ഡലം ഭാരവാഹികളായ ആർ.നടരാജപിള്ള, കെ.ശിവദാസൻ, ജി.സന്തോഷ്,ബി.കെ.സന്തോഷ്കുമാർ, എം.രാധാകൃഷ്ണൻ ബുത്ത് പ്രസിഡന്റുമാരായ കെ.അശോകൻ, ആർ.മോഹനകുമാരൻ നായർ, സെബാസ്റ്റിൻ ഡിക്രൂസ്, എ.പി.ബാലചന്ദ്രൻ, ടി.ശശി, വിഘ്നരാജൻ എന്നിവർ പങ്കെടുത്തു.