നെടുമങ്ങാട്: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുഷ്‌പകൃഷിയുടെയും ജൈവ പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി, കൗൺസിലർമാരായ ശ്രീലത,ഷീജ,പുലിപ്പാറ കൃഷ്ണൻ,സജിത,സിന്ധുകൃഷ്ണ കുമാർ, സുമയ്യാ മനോജ്,കൃഷി ഭവൻ ഫീൽഡ് ഓഫീസർ സുനിമോൾ,ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധുവിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർമാർ ശ്രീലതയും ഷീജയുമാണ് കൃഷി പരിപാലിച്ചത്. നഗരസഭ പ്രദേശത്ത് അഞ്ച് ഏക്കർ സ്ഥലത്ത് (വാർഡ് തലം,കൃഷിഭവൻ,സ്കൂൾ ) പുഷ്പ കൃഷിയും ജൈവ പച്ചക്കറിയും കൃഷി ചെയ്തിട്ടുണ്ട്.