നെടുമങ്ങാട് : ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ സ്കൂൾ തലം മുതൽ ശാസ്ത്രചിന്തകൾ പഠിപ്പിക്കണമെന്ന് മന്ത്രി ജി.ആർ.അനിൽ. ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന 'സ്കൂളിൽ ഒരു ശാസ്ത്രവായന മൂല " പദ്ധതിയുടെ നെടുമങ്ങാട് നിയോജക മണ്ഡലം തല ഉദ്ഘാടനം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.പരിഷത്ത് മേഖല പ്രസിഡന്റ്‌ എ.കെ. നാഗപ്പൻ സ്വാഗതം പറഞ്ഞു.മേഖല സെക്രട്ടറി അജിത്‌ കുമാർ പദ്ധതി വിശദീകരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത കുമാരി,പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ശശാങ്കൻ,പ്രിൻസിപ്പൽ നിത ആർ.നായർ, എസ്.എസ്.ബിജു,എ.ഇ.ഒ.ബിനു,പി.ടി.എ പ്രസിഡന്റ്‌ രെജി,ഹെഡ്മിസ്ട്രസ് രമണി മുരളി എന്നിവർ സംസാരിച്ചു. അശ്വനി എസ്.വി നന്ദി പറഞ്ഞു.