a

തിരുവനന്തപുരം: സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴേ കാൽ മുതൽ ആരംഭിക്കുന്ന പി.എസ്.സി പരീക്ഷയ്‌ക്ക് സമയത്തിനെത്താൻ കഴിയാതെ ഉദ്യോഗാർത്ഥികൾ വലയുന്നു.
സ്വന്തമായി വാഹനമില്ലാത്ത ഉദ്യോഗാർത്ഥികൾ, ബസിൽ കയറി സ്‌കൂളിലെത്തുമ്പോൾ പലപ്പോഴും പരീക്ഷ ആരംഭിച്ചു കഴിയും. ഒരു

മിനിറ്റ് വൈകിയാൽ പോലും പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ കഴിയാതെ

ആയിരക്കണക്കിന് പേർക്കാണ് അവസരം നഷ്ടപ്പെടുന്നത്.

ഉദ്യോഗാർത്ഥിയുടെ വീട്ടിൽ നിന്നും മുപ്പതിലധികം കിലോമീറ്റർ വരെ ദൂരത്തിലാണ് പലപ്പോഴും പരീക്ഷാ ഹാൾ അനുവദിക്കുന്നത്. പട്ടണത്തിൽ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂവെന്ന നിലപാട് മാറ്റി, ഉദ്യോഗാർത്ഥിയുടെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിനുള്ളിൽ

ഗ്രാമ പ്രദേശങ്ങളിലും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നാണ് ആവശ്യം.

ബസ് സർവീസ്

കുറവ്

കെ.എസ്.ആർ.ടി.സി ഗ്രാമീണ മേഖലയിൽ മുൻപ് നടപ്പാക്കിയിരുന്ന സ്റ്റേ ബസ് സംവിധാനം നിറുത്തിയതോടെ അതിരാവിലെയുള്ള ബസ് സർവീസ് പലയിടത്തുമില്ല. കാറിലോ, ഓട്ടോറിക്ഷയിലോ പോകാനുള്ള സാമ്പത്തിക സാഹചര്യം ബഹുഭൂരിപക്ഷം ഉദ്യോഗാർത്ഥികൾക്കുമില്ല. അതിനാൽ,

പരീക്ഷ തുടങ്ങുന്നതിന് മുൻപ് ഹാളിലെത്താൻ കടുത്ത മാനസിക സമ്മർദ്ദമാണ് ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്നത്. ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമെഴുതാൻ കഴിയുന്നില്ല. സാധാരണ പി.എസ്.സി പരീക്ഷകളിൽ 95 ശതമാനം വരെ ഹാജർ ഉണ്ടാകുന്നതാണ് പതിവ്. എന്നാൽ രാവിലെയുള്ള പരീക്ഷകളിൽ 80 ശതമാനമാണ് പലപ്പോഴും ഹാജർനില. അടുത്തിടെ നടന്ന ഖാദി ബോർഡ് എൽ.ഡി.ക്ലാർക്ക്, ലബോറട്ടറി അറ്റൻഡർ മെയിൻ പരീക്ഷകളിൽ ഇതായിരുന്നു അവസ്ഥ.

വ്യ​വ​സാ​യ​ ​സ്മാ​ർ​ട്ട് ​സി​റ്റി​യിൽ
തു​ല്യ​പ​ങ്കാ​ളി​ത്തം​:​ ​മ​ന്ത്രി​ ​രാ​ജീ​വ്

#1710​ഏ​ക്ക​ർ​ ​ഭൂ​മി​യേ​റ്റെ​ടു​ക്കാൻ
ചെ​ല​വ​ഴി​ച്ച​ത് 1790​കോ​ടി

തി​രു​വ​ന​ന്ത​പു​രം​ ​:​പ്രാ​രം​ഭ​ ​ന​ട​പ​ടി​ക​ളെ​ല്ലാം​ ​കേ​ര​ളം​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​കൊ​ച്ചി​ ​-​ ​ബം​ഗ​ളൂ​രു​ ​വ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​പാ​ല​ക്കാ​ട് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​മാ​നു​ഫാ​ക്ച​റിം​ഗ് ​ക്ല​സ്റ്റ​റി​ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​റി​ന്റെ​ ​അ​നു​മ​തി​ ​ല​ഭി​ച്ച​തെ​ന്ന് ​സം​സ്ഥാ​ന​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​പ​റ​ഞ്ഞു.​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്ക് 50​ ​ശ​ത​മാ​നം​ ​വീ​തം​ ​പ​ങ്കാ​ളി​ത്ത​മു​ള്ള​ ​കേ​ര​ള​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കോ​റി​ഡോ​ർ​ ​ഡ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ഖേ​ന​യാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​ഉ​ട​ൻ​ ​ടെ​ണ്ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ക്കും.
1790​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ​ 1710​ഏ​ക്ക​ർ​ ​ഭൂ​മി​യും​ ​സം​സ്ഥാ​നം​ ​റെ​ക്കോ​ഡ് ​വേ​ഗ​ത​യി​ൽ​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​യും​ ​മ​ന്ത്രി​ ​രാ​ജീ​വ് ​കേ​ന്ദ്ര​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പി​യൂ​ഷ് ​ഗോ​യ​ലി​നെ​യും​ ​സ​ന്ദ​ർ​ശി​ച്ച് ​പ​ദ്ധ​തി​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
കൊ​ച്ചി​ ​ബം​ഗ​ളൂ​രുവ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​ ​ഭാ​ഗ​മാ​ണ് ​പാ​ല​ക്കാ​ട് ​വ്യ​വ​സാ​യ​ ​സ്മാ​ർ​ട്ട് ​സി​റ്റി.​ ​കേ​ര​ള​ത്തി​ൽ​ 10,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പം​ ​കൊ​ണ്ടു​വ​രു​ന്ന​ ​വ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി​ക്കാ​യു​ള്ള​ 82​ ​ശ​ത​മാ​നം​ ​സ്ഥ​ല​വും​ 2022​ൽ​ ​ത​ന്നെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്തു.
കൊ​ച്ചി​ബം​ഗ​ളു​രു​ ​വ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി​ ​യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ​ 55000​ ​പേ​ർ​ക്കെ​ങ്കി​ലും​ ​നേ​രി​ട്ട് ​തൊ​ഴി​ൽ​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഭ​ക്ഷ്യ​ ​സം​സ്‌​ക​ര​ണം,​ ​ലൈ​റ്റ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ജ്വ​ല്ല​റി,​ ​പ്ലാ​സ്റ്റി​ക്,​ ​ഇ​ ​മാ​ലി​ന്യ​ങ്ങ​ളും​ ​മ​റ്റ് ​ഖ​ര​മാ​ലി​ന്യ​ങ്ങ​ളു​ടെ​യും​ ​പു​ന​രു​പ​യോ​ഗം,​ ​എ​ണ്ണ​വാ​ത​ക​ ​ഇ​ന്ധ​ന​ങ്ങ​ൾ,​ ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​ഐ.​ടി,​ ​ലോ​ജി​സ്റ്റി​ക്,​ ​ഓ​ട്ടോ​മോ​ട്ടീ​വ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ക്ല​സ്റ്റ​റു​ക​ൾ​ ​വി​ക​സി​പ്പി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​പ​റ​ഞ്ഞു.

പ​ത്താം​ത​രം​ ​തു​ല്യ​താ
പ​രീ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 21​ ​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്താം​ത​രം​ ​തു​ല്യ​താ​ ​പ​രീ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 21​ ​മു​ത​ൽ​ 30​ ​വ​രെ​ ​ന​ട​ക്കും.​ ​പ​രീ​ക്ഷാ​ഫീ​സ് ​സെ​പ്തം​ബ​ർ​ 11​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 12,​​13​ ​തീ​യ​തി​ക​ളി​ൽ​ ​പി​ഴ​യോ​ടു​കൂ​ടി​യും​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​അ​ട​യ്ക്കാം.​ ​സ​മ​യം​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മു​ത​ൽ​ ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ.​ ​അ​പേ​ക്ഷ​ക​ൻ​ ​നേ​രി​ട്ട് ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​നും​ ​ക​ൺ​ഫ​ർ​മേ​ഷ​നും​ ​ന​ട​ത്തേ​ണ്ട​താ​ണ്.​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ൽ​കി​യ​ശേ​ഷം​ ​ല​ഭി​ക്കു​ന്ന​ ​അ​പേ​ക്ഷ​യു​ടെ​ ​പ്രി​ന്റൗ​ട്ടെ​ടു​ത്ത് ​അ​നു​ബ​ന്ധ​രേ​ഖ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ത​ത് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ​രീ​ക്ഷാ​ഫീ​സ് ​അ​ട​യ്ക്കേ​ണ്ട​താ​ണ്.​ ​ഗ്രേ​ഡിം​ഗ് ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​പ്രൈ​വ​റ്റ് ​വി​ഭാ​ഗം​ ​അ​പേ​ക്ഷ​ക​ർ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​ ​മേ​ൽ​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​ ​തീ​യ​തി​ക്കു​ള്ളി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​താ​ണ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​പ​രീ​ക്ഷാ​ഭ​വ​ന്റെ​ ​വെ​ബ്സൈ​റ്റി​ൽ​ ​h​t​t​p​s​:​\​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​in