കോവളം : എസ്.എൻ.ഡി.പി യോഗം വെങ്ങാനൂർ ശാഖ വനിതാ സംഘം യൂണിറ്റ് രൂപീകരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശിലൻ,കോവളം യൂണിയൻ വനിതാസംഘം ജോയിന്റ് സെക്രട്ടറി ഗീതാ മുരുകൻ, ശാഖാ സെക്രട്ടറി വി.എസ്.അനിൽകുമാർ,വൈസ് പ്രസിഡന്റ് സി.ശ്രീകുമാർ,ശാഖാ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ എസ്. വിജയൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി ചിത്ര സീന(പ്രസിഡന്റ്), സിന്ധു ബിജു (വൈസ് പ്രസിഡന്റ്),അജിതാ ജയൻ (സെക്രട്ടറി), സൗമ്യാപ്രസാദ് ( ട്രഷറർ), ടി.എസ്.ഷൈനിമോൾ,അനു,സൗമ്യ രാജേഷ്,ധന്യ,ഷീജ ഷൈജു,മിനി,ശുഭഗ രമേശൻ,റീഫ അനിൽകുമാർ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.