f

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അതിജീവിതമാർക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. റിപ്പോർട്ടിനെക്കുറിച്ച് പെൺമക്കളുമായി സംസാരിച്ചിരുന്നെന്നും അതിജീവിതകളോട് അവർ പുലർത്തുന്ന സഹാനുഭൂതിയും വിശ്വാസവും അമ്പരപ്പിച്ചെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ഖുശ്ബു പറഞ്ഞു.

എക്സിലെ കുറിപ്പിന്റെ രത്നച്ചുരുക്കം: നിങ്ങളുടെ തുറന്നുപറച്ചിൽ ഇന്നാണോ നാളെയാണോ എന്നത് പ്രശ്നമല്ല. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കും.

അതിജീവിത എനിക്കും നിങ്ങൾക്കും പരിചയമില്ലാത്തയാൾ ആയിരിക്കും. പക്ഷേ, നമ്മുടെ പിന്തുണ അവർക്കാവശ്യമുണ്ട്. പിതാവിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്.