a

തിരുവനന്തപുരം:എൻ.പി.എസിന് പകരം കേന്ദ്രത്തിൽ യു.പി.എസ്.പെൻഷൻ വന്നെങ്കിലും സ്വന്തം ബദൽ പെൻഷൻ പദ്ധതിയെന്ന നിലപാടിലാണ് സംസ്ഥാനം.

പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതിയാണ് ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ തുടർ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന ഒരു പെൻഷൻ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.. ഇതിനുള്ളനടപടികൾ തുടരാനാണ് തീരുമാനം.

അതേസമയം, സംസ്ഥാനം പുതിയ പദ്ധതികൊണ്ടുവന്നാൽ എൻ.പി.എസിൽ നിക്ഷേപിച്ച വിഹിതം തിരിച്ചുകിട്ടുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതിൽ നിന്ന് 1755കോടി വായ്പയും എടുത്തിരുന്നു.ഇതു പരിഹരിക്കാൻ നിയമപരമായ നടപടികൾ പരിശോധിക്കുന്നതിനിടയിലാണ് കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത് .ഇതോടെ കേന്ദ്രപദ്ധതിയിൽ ചേരുകയോ,പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുകയോ ചെയ്യാനുള്ള അവസരമാണ് സംസ്ഥാനത്തിന് കിട്ടിയിരിക്കുന്നത്.

ആന്ധ്രപ്രദേശിൽ ഗ്യാരന്റീഡ്

പെൻഷൻ സംവിധാനം

2023 ൽ നടപ്പാക്കിയ ഈ പദ്ധതിപ്രകാരം അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ പെൻഷൻ ഉറപ്പാക്കുന്നുണ്ട്. കാലശേഷം ജീവിത പങ്കാളിക്ക് ഗ്യാരന്റീഡ് തുകയുടെ 60 ശതമാനം പെൻഷനും നൽകും.ഇതേ മാതൃകയാണ് സംസ്ഥാനവും പരിഗണിച്ചത്. യു.പി.എസ്.പെൻഷൻപദ്ധതിയിൽ കേന്ദ്രവും സ്വീകരിച്ചിരിക്കുന്നത് ആന്ധ്രമാതൃകയാണ്.ഈ സാഹചര്യത്തിലാണ് യു.പി.എസും പരിഗണിച്ചശേഷം തീരുമാനമെടുക്കാമെന്ന് സംസ്ഥാനം ആലോചിക്കുന്നത്.

നിലവിലെ എൻ.പി.എസ് മാനദണ്ഡ പ്രകാരം കേന്ദ്ര സർക്കാരിന്റെ വിഹിതം 14 ശതമാനമാണ്. ജീവനക്കാർ 10 ശതമാനവും എൻ.പി.എസിലേക്ക് അടയ്ക്കണം. പെൻഷനാകുമ്പോൾ അതുവരെയുള്ള നിക്ഷേപത്തിൽനിന്ന് 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. ഇതിൽനിന്നാണ് പെൻഷൻ ലഭിക്കുക. ബാക്കിയുള്ള 60 ശതമാനം ജീവനക്കാർക്ക് പിൻവലിക്കാം.പക്ഷെ, മിനിമം പെൻഷൻ ഉറപ്പില്ല.ഇത്തരത്തിലുള്ള കുറവുകൾ പരിഹരിക്കണമെന്നാണ് സംസ്ഥാനത്തിന്റെ താൽപര്യം.

" അഷ്വേർഡ് പെൻഷൻ പദ്ധതിയെന്ന നിർദ്ദേശത്തിൽ നിന്ന് പിന്നാക്കം പോയിട്ടില്ല.മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടും കേന്ദ്രസർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിയുടെ ഔദ്യോഗിക റിപ്പോർട്ടും കിട്ടിയശേഷം നിലപാടെടുക്കും."

-കെ.എൻ.ബാലഗോപാൽ,

സംസ്ഥാന ധനമന്ത്രി

കെ​ ​-​ ​ഷോ​പ്പി
ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​ഓ​ൺ​ലൈ​ൻ​ ​ഇ​-​കൊ​മേ​ഴ്സ് ​പോ​ർ​ട്ട​ൽ​ ​കെ​-​ഷോ​പ്പി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 12​ ​മ​ണി​ക്ക് ​ഹൈ​സി​ന്ത് ​ഹോ​ട്ട​ലി​ൽ​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​നി​ർ​വ​ഹി​ക്കും.​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ബി.​പി.​ടി​ ​(​ബോ​ർ​ഡ് ​ഫോ​ർ​ ​പ​ബ്ളി​ക് ​സെ​ക്ട​ർ​ ​ട്രാ​ൻ​സ്‌​ഫോ​ർ​മേ​ഷ​ൻ​)​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​പോ​ർ​ട്ട​ൽ​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ആ​ന്റ​ണി​ ​രാ​ജു​ ​എം.​എ​ൽ.​എ​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​കെ​ൽ​ട്രോ​ൺ​ ​എം.​ഡി​ ​വൈ​സ് ​അ​ഡ്മി​റ​ൽ​ ​ശ്രീ​കു​മാ​ർ​ ​നാ​യ​ർ​ ​പോ​ർ​ട്ട​ലി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വി​ശ​ദീ​ക​രി​ക്കും.​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ്,​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​എ​സ് ​ഹ​രി​കി​ഷോ​ർ,​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ്യൂ​ട്ടി​ ​ആ​നി​ ​ജൂ​ലാ​ ​തോ​മ​സ്,​തി​രു​വ​ന​ന്ത​പു​രം​ ​അ​സി.​പോ​സ്റ്റ്മാ​സ്റ്റ​ർ​ ​ജ​ന​റ​ൽ​ ​ഡോ.​വി​ഷ്ണു​ ​അം​ബ​രീ​ഷ് ​എം.​എ​സ്,​കെ​ൽ​ട്രോ​ൺ​ ​ചെ​യ​ർ​മാ​ൻ​ ​എ​ൻ.​നാ​രാ​യ​ണ​ ​മൂ​ർ​ത്തി,​ബി.​പി.​ടി​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ചെ​യ​ർ​മാ​ൻ​ ​അ​ജി​ത്ത് ​കു​മാ​ർ.​കെ​ ​തു​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

പാ​ല​ക്കാ​ടും​ ​കാ​ഞ്ഞ​ങ്ങാ​ടും
മൂ​ന്ന് ​വീ​തം​ ​സ്വ​കാ​ര്യ
എ​ഫ്.​എം​ ​ചാ​ന​ലു​കൾ

ന്യൂ​ഡ​ൽ​ഹി​:​ ​പാ​ല​ക്കാ​ടും​ ​കാ​ഞ്ഞ​ങ്ങാ​ടും​ ​മൂ​ന്ന് ​വീ​തം​ ​സ്വ​കാ​ര്യ​ ​എ​ഫ്.​എം​ ​ചാ​ന​ലു​ക​ൾ​ക്ക് ​കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​ഇ​ത​ട​ക്കം​ ​രാ​ജ്യ​ത്ത് 234​ ​ന​ഗ​ര​ങ്ങ​ളി​ൽ​ 730​ ​സ്വ​കാ​ര്യ​ ​എ​ഫ്.​എം​ ​ചാ​ന​ലു​ക​ളാ​ണ് ​പു​തി​യ​താ​യി​ ​വ​രി​ക.​ ​ല​ക്ഷ​ദ്വീ​പി​ലെ​ ​ക​വ​ര​ത്തി​യി​ൽ​ ​മൂ​ന്ന് ​ചാ​ന​ലു​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​മാ​തൃ​ഭാ​ഷ​യി​ൽ​ ​പ്രാ​ദേ​ശി​ക​ ​ഉ​ള്ള​ട​ക്കം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കാ​നും​ ​ല​ക്ഷ്യ​മി​ട്ട് 784.87​ ​കോ​ടി​യു​ടെ​ ​ക​രു​ത​ൽ​ ​തു​ക​യോ​ടെ​യാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ക.​ ​ടെ​ലി​കോം​ ​റെ​ഗു​ലേ​റ്റ​റി​ ​അ​തോ​റി​ട്ടി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​ഇ​-​ലേ​ലം​ ​വ​ഴി​ ​എ​ഫ്.​എം​ ​ചാ​ന​ലു​ക​ൾ​ക്കു​ള്ള​ ​സ്‌​പെ​ക്‌​ട്രം​ ​അ​നു​വ​ദി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​അ​ശ്വ​നി​ ​വൈ​ഷ്‌​ണ​വ് ​അ​റി​യി​യി​ച്ചു.​ ​എ​ഫ്.​എം​ ​ചാ​ന​ലി​ന്റെ​ ​വാ​ർ​ഷി​ക​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ജി.​എ​സ്‌.​ടി​ ​ഒ​ഴി​കെ​ ​മൊ​ത്ത​ ​വ​രു​മാ​ന​ത്തി​ന്റെ​ 4​ ​ശ​ത​മാ​ന​മാ​ക്കും.