തിരുവനന്തപുരം: കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്ര, / യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് കോളേജ് തലത്തിലെ സ്പോട്ട് അഡ്മിഷൻ 30, 31 തീയതികളിൽ അതത് കോളേജുകളിൽ നടത്തും. നിലവിൽ പ്രവേശനം ലഭിച്ചവരെ പരിഗണിക്കില്ല. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാല സെപ്തം.3 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി പ്രാക്ടിക്കൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
എൻജി./ഫാർമസി: മൂന്നാം ഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ 30 വരെ
സംസ്ഥാനത്തെ എൻജിനിയറിംഗ്/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ 30 വരെ നീട്ടി. വെബ്സൈറ്റ് www.cee.kerala.gov.in.
ആർക്കിടെക്ചർ: രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്
ആർക്കിടെക്ചർ കോഴ്സിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in. വിദ്യാർത്ഥികൾക്ക് ‘KEAM 2024-Candidate Portalലെ ‘Provisional Allotment List’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ലിസ്റ്റ് മനസിലാക്കാം. ലിസ്റ്റ് സംബന്ധിച്ച് പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിലിൽ ഇന്നുച്ചയ്ക്ക് 12നു മുമ്പ് അറിയിക്കാം.
എം.ബി.ബി.എസ്/ ബി.ഡി.എസ്
ഒന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ്
കേരളത്തിലെ സർക്കാർ-സ്വാശ്രയ മെഡിക്കൽ/ ദന്തൽ കോളേജുകളിലെ 2024 എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in-ൽ. 26-ാം തീയതി വരെ വിദ്യാർത്ഥികൾ നൽകിയ ഓൺലൈൻ ഓപ്ഷന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലിസ്റ്റാണിത്. ഒന്നാം ഘട്ടത്തിന്റെ അന്തിമ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കേരള സർവകലാശാല വിവിധ പഠന വകുപ്പുകളിലെ നാല് വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 31 ന് രാവിലെ 11ന് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ സി.വി രാമൻ ഹാളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.
പ്രോജക്ട് സയന്റിസ്റ്റ്, അസോസിയേറ്റ് നിയമനം
തിരുവനന്തപുരം : തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് (ഇൻസ്ട്രുമെന്റേഷൻ) തസ്തികയിലേക്ക് ഒരു വർഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയന്റിസ്റ്റിന് പ്രതിമാസ വേതനം 55,000 രൂപ. പ്രോജക്ട് അസോസിയേറ്റ് തസ്തികയ്ക്ക് 25,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക്: www.iav.kerala.gov.in, 04712710050.