തിരുവനന്തപുരം: ലൈംഗിക പീഡനാരോപണം നേരിടുന്ന മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നും സിനിമീ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നും 100 സ്ത്രീ പക്ഷ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ,കെ. ആർ. മീര, മേഴ്സി അലക്സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്റ, ഡോ. സോണിയ ജോർജ്ജ്, ഡോ. സി. എസ്. ചന്ദ്രിക, ഡോ. കെ. ജി. താര, ബിനിത തമ്പി, ഡോ. എ കെ ജയശ്രി, കെ. എ. ബീന തുടങ്ങിയവർ ഉൾപ്പെടെ 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.