തിരുവനന്തപുരം: ലൈംഗിക അതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ നടൻ മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കും. രണ്ടു നാളായിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത മുകേഷിനോട് സ്ഥാനം ഒഴിയാൻ സി.പി.എം നേതൃത്വം നിർദ്ദേശം നൽകുമെന്നാണ് വിവരം. ഇന്ന് സജി ചെറിയാൻ പങ്കെടുക്കുന്ന യോഗത്തിൽ സമിതി പുനഃസംഘടിപ്പിച്ചേക്കും.
മുകേഷിനെതിരായ ലൈംഗിക ആരോപണങ്ങൾ സർക്കാരിനെയും സി.പി.എമ്മിനെയും കടുത്ത വെട്ടിലാക്കുന്നുണ്ട്. എം.എൽ.എ സ്ഥാനത്തുനിന്നുള്ള രാജിയാണ് സി.പി.ഐ നേതാവ് ആനി രാജയും പ്രതിപക്ഷവുമെല്ലാം ആവശ്യപ്പെടുന്നത്. പക്ഷേ, എം.എൽ.എ സ്ഥാനത്ത് നിലനിറുത്തി ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി വിവാദത്തിൽ നിന്ന് തലയൂരാനാണ് പാർട്ടി ശ്രമം. ഷാജി എൻ. കരുൺ അദ്ധ്യക്ഷനായ സമിതിയിലെ മുകേഷിന്റെ സ്ഥാനം പ്രതിഷേധം കൂടുതൽ കടുപ്പിച്ചിരുന്നു.
മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം.