തിരുവനന്തപുരം : തിരുവല്ലം എം.ജി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഈ അദ്ധ്യയന വർഷം ആരംഭിച്ച പോളിടെക്‌നിക്ക് ഡിപ്ലോമ കോഴ്സായ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ ഒഴിവുള്ള ഗവണ്മെന്റ് ,മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയും മറ്റെന്നാളും കോളേജിൽ നടക്കും. നേരത്തെ അപേക്ഷിക്കാത്തവർക്ക് കോളേജിൽ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യത എസ്.എസ്.എൽ.സി, കൂടുതൽ വിവരങ്ങൾക്ക് : 8301019978, 9495819578.