തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ജില്ലാകൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ബഹുജന സദസ് നടത്തി.എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശങ്കരദാസ്,ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,കെ.എസ്.മധുസൂദനൻ നായർ, പി.എസ്.നായിഡു,അഡ്വ.ജോർജ് തോമസ്,തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ആൾസെയിന്റസ് അനിൽ,നേതാക്കളായ പട്ടം ശശിധരൻ,എം.ശിവകുമാർ, അഭിലാഷ് ആൽബർട്ട്,ബി.ജയകുമാർ,മുജീബ് റഹ്മാൻ,ഡി.അരവിന്ദാക്ഷൻ,പേട്ട രവീന്ദ്രൻ,സുനിൽ മതിലകം,മൈക്കിൾ ബാസ്റ്റിൻ,ആർ.കുമാരൻ,ഡി.റ്റൈറ്റസ്, ഹട്സൺ ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.