തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാന്റെ ചുമതല കെ.ടി.ഡി.എഫ്.സി ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിന് നൽകിയേക്കും. മുൻ വൈസ് ചെയർപേഴ്സൺ ബീനാ പോളിന്റെ പേരും സാസ്കാരിക വകുപ്പിനു മുന്നിലെത്തിയെങ്കിലും ബീനയെ പരിഗണിക്കാൻ സാദ്ധ്യത കുറവാണ്.
ഇന്നോ നാളെയോ തീരുമാനമുണ്ടാകും. ഡിസംബറിൽ നടക്കുന്ന ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ ആരംഭിക്കേണ്ടതിനാൽ തീരുമാനം വൈകില്ല.