കോവളം: ദളിത് സമുദായ സംഘടനകൾ വിഘടിച്ച് നിൽക്കാതെ ഒന്നിച്ചുനിൽക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സാധുജന പരിപാലന സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജന്മവാർഷികവും വെങ്ങാനൂർ തീർത്ഥാടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞുപോയ കാലഘട്ടം വിസ്മരിക്കാൻ കഴിയാത്തതും മഹാത്മ അയ്യങ്കാളി നമുക്ക് നേടി തന്ന അവകാശം ഭാവിതലമുറ ഓർക്കണം. എസ്.ജെ.പി.എസ് ജില്ലാ പ്രസിഡന്റ് കോളിയൂർ ജി.ഗോപി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി എസ്.ബി.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. എം.വിൻസെന്റ് എം.എൽ.എ തീർത്ഥാടന സന്ദേശം നൽകി. ഡോ.യു.പി.അനിൽനാഥൻ,പി .കെ.എസ് സ്റ്റേറ്റ് പ്രസിഡന്റ് വണ്ടിത്തടം മധു, മുൻ എ.ഡി.ജി.പി ജയരാജ്, അഡ്വ.എൻ.സുരേഷ് ബാബു,അഡ്വ.സജിൻലാൽ, വാർഡ് കൗൺസിലർ പനത്തറ ബൈജു, മദനമോഹനൻ,വെങ്ങാനൂർ കരയോഗം സെക്രട്ടറി മുരളീധരൻ, ജില്ലാസെക്രട്ടറി അഡ്വ.ഭഗവത് സിംഗ് തുടങ്ങിയവർ സംസാരിച്ചു.