ശംഖുംമുഖം:വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരനോട് ബാഗിലെന്താണെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ യുവാവ് മറുപടി നൽകിയത് ബോംബ് ആണെന്ന്. ഇതോടെ ആലപ്പുഴ കരുവാറ്റ സ്വദേശി വിനേഷ് മോഹനെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്ത് വലിയതുറ പൊലീസിന് കൈമാറി. പിന്നീട് പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടു. ഇന്നലെ പുലർച്ചെയുള്ള എമിറേറ്റിസ് എയർലൈൻസിന്റെ ഇ.കെ 523ാം നമ്പർ വിമാനത്തിൽ ഭാര്യയും മകനുമായി ദുബായിലേക്ക് പോകാനെത്തിയത്.വിമാനത്താവളത്തിൽ എത്തിയ ഇവരുടെ ലേഗേജുകൾ ബോർഡിംഗ് പാസ് നൽകുന്നതിന്റെ ഭാഗമായി എയർലൈൻസിന്റെ പരിശോധനയ്‌ക്കായി ലഗേജുകൾ സ്‌കനാറിൽ വച്ചപ്പോൾ എക്‌സ്റേ പരിശോധനയിൽ സംശയം തോന്നിയ എയർലൈൻസ് അധികൃതർ ലേഗജിനുളളിൽ അനധികൃതമായി ഏതെങ്കിലും ഉണ്ടോന്ന് ചോദിച്ചപ്പോൾ ബോംബുണ്ടന്ന് മറുപടി നൽകി.അധികൃതർ സുരക്ഷാ ചുതലയുള്ള സി.ഐ.എസ്.എഫ് അധികൃതരെ വിവരം അറിയിച്ചു.ഉടൻ തന്നെ ഇവർ എത്തിയ ഇയാളെ കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തുവെങ്കിലും ഇയാൾ ലഗേജിൽ ബോംബ് ഉണ്ടന്ന നിലപടിൽ ഉറച്ചുനിന്നു.ഇതോടെ ലഗേജുകൾ വിശദപരിശോധനകൾക്ക് വിധേയമാക്കി. അടിയന്തരമായി വിമാനത്താവളത്തിൽ ബോംബ് ത്രെട്ടിംഗ് അസസ്‌മെന്റ് കമ്മിറ്റി യോഗം വിളിച്ചു.തുടർന്ന് വിമാനത്താവളത്തിൽ എത്തിയ എല്ലാ യാത്രക്കാരെയും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി നൽകിയത്. എയർലൈൻസ് അധികൃതരുടെ പരാതിയെ തുടർന്ന് ഇയാളുടെ യാത്ര റദ്ദാക്കി ഇയാളെ വലിതുറ പൊലീസിന് കൈമാറി. രണ്ട് ദിവസം മുമ്പ് മുംബയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർഇന്ത്യയുടെ വിമാനത്തിനുള്ളിലെ ടോയ്ലറ്റിലെ ടിഷ്യുപേപ്പറിൽ ബോംബ് ഭീഷണി എഴുതിവച്ചിരുന്നതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു.