തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് ഉച്ചയ്‌ക്ക് 2മുതൽ വൈകിട്ട് 6:30വരെയും നാളെ രാവിലെ 7.30 മുതൽ 11.30 വരെയുമാണ് നിയന്ത്രണം. ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓൾസെയിന്റ്സ് ജംഗ്ഷൻ, ചാക്ക റോഡിലും ഈഞ്ചയ്‌ക്കൽ, ചാക്ക, വെൺപാലവട്ടം, ലുലുമാൾ, കുഴിവിള വരെയുള്ള ബൈപ്പാസ് റോഡിലും സർവീസ് റോഡുകളിലും ഡൊമസ്റ്റിക് എയർപോർട്ട്, വലിയതുറ, പൊന്നറ, കല്ലുമൂട് ഈഞ്ചക്കൽ സർവീസ് റോഡിലും, വെൺപാലവട്ടം, കിംസ് ആശുപത്രി റോഡിലും, ചാക്ക അനന്തപുരി ആശുപത്രി റോഡിലും, പേട്ട പള്ളിമുക്ക് കണ്ണമ്മൂല, കുമാരപുരം, മെഡിക്കൽ കോളേജ് റോഡിലുമാണ് നിയന്ത്രണം. ഈ റോഡുകൾക്ക് ഇരുവശങ്ങളിലും സർവീസ് റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. കൂടുതൽ വിവരങ്ങൾക്ക് : 9497930055,04712558731.