വിതുര: ഓണാഘോഷത്തിന്റെ ഭാഗമായി വിതുര അഗ്രി തനിമഫാർമേഴ്സ്‌ പ്രൊഡ്യുസർ കമ്പനിയുടെ നേതൃത്വത്തിൽ 9 മുതൽ 14 വരെ പനയ്‌ക്കോട് എസ്.എൻ.ഡി.പിഹാളിൽ കാർഷികമേള നടത്തും.പനയ്‌ക്കോട് ഹൈസ്‌കൂൾ ജംഗ്ഷനിൽ ആരംഭിച്ച സംഘാടകസമിതി ഒാഫീസ് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.അഗ്രിതനിമ എം.ഡി തോട്ടുമുക്ക് സി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽകൺവീനർ ഐ.സെൽവരാജ്,പനയ്‌ക്കോട് വാർഡ്‌മെമ്പർ സന്ധ്യ.എസ്.നായർ,പുളിമൂട് വാർഡ്‌മെമ്പർ ജെ.അശോകൻ,ജി.ഉദയകുമാർ,വി.സുധാകരൻ,ജെ.ശ്രീജിത്,വേണുകുട്ടൻ,പി.വിജയകുമാരൻനായർ,ദിനേശചന്ദ്രൻ,ജയകുമാർ,ജയന്തി എന്നിവർ പങ്കെടുത്തു.