തിരുവനന്തപുരം: രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെയും ജീവനക്കാരുടെയും നിയമനം നടത്തുക,ആരോഗ്യമേഖലയുടെ മികവ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ.നഴ്സസ് അസോസിയേഷന്റെ(കെ.ജി.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ആശ.എസ് അദ്ധ്യക്ഷത വഹിച്ചു.കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ,സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്,വൈസ് പ്രസിഡന്റ് ഹമീദ്.എസ്.എസ്,സെക്രട്ടേറിയറ്റ് അംഗം ശ്രീജിത്.എ,സംസ്ഥാന കമ്മിറ്റിയംഗം അനില.കെ,വെസ്റ്റ് ജില്ലാ സെക്രട്ടറി സുഷമ.എൽ.ടി,പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബി.ബിജു,പ്രീതാ കൃഷ്ണൻ.കെ.സി, ഗീതാകുമാർ പി.ടി എന്നിവർ സംസാരിച്ചു.