തിരുവനന്തപുരം: കന്നുകാലി സെൻസസിനോടനുബന്ധിച്ച് ജില്ലാതല നോഡൽ ഓഫീസർമാർക്കും എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം സംഘടിപ്പിച്ചു.മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.സിന്ധു കെ.അദ്ധ്യക്ഷയായി.എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ബി.ശ്രീകുമാർ,പ്ലാനിംഗ് ബോർഡ് അഗ്രി.ചീഫ് എസ്.എസ്.നാഗേഷ്,പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ.സുനിൽകുമാർ.ആർ,മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ഡോ.ശിവദുർഗ,ഡോ.അജിത്ബാബു,ഡോ.ശ്രീകുമാർ.പി.എസ്,സ്റ്റാറ്റിസ്റ്റിക്സ് ജോയിന്റ് ഡയറക്ടർ ശ്രീജൻ വി.കെ എന്നിവർ സംസാരിച്ചു.