തിരുവനന്തപുരം: സർക്കാർ നിയമനങ്ങളിൽ ധീവരസമുദായത്തിന് അർഹതപ്പെട്ട സംവരണങ്ങൾ നൽകുക,ബിരുദ -ബിരുദാനന്തര കോഴ്സുകൾക്ക് രണ്ടുശതമാനം സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ധീവരസഭ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹസമരം നടത്തി.ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി.ദിനകരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് യു.എസ്.ബാലൻ അദ്ധ്യക്ഷത വഹിച്ചു.സീനിയർ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ,വൈസ് പ്രസിഡന്റ് വാരിജാക്ഷൻ,സംസ്ഥാന ട്രഷറർ എ.ദാമോദരൻ,ഓർഗനൈസിംഗ് സെക്രട്ടറി പി.വി.ജനാർദ്ദനൻ,സെക്രട്ടറിമാരായ കെ.കെ.തമ്പി,എൻ.ആർ.ഷാജി,ജെ.വിശ്വംഭരൻ,ജില്ലാ പ്രസിഡന്റ് പനത്തുറ.പി.ബൈജു,സെക്രട്ടറി കാലടി സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.