വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെഞ്ഞാറമൂട്,കാവറ,മണ്ഡപക്കുന്ന് എന്നീ വാർഡുകളിൽ നടത്തിയ പൂക്കൃഷി പദ്ധതി പൂവനിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സുമറോസ് സുന്ദരം സ്വാഗതം പറഞ്ഞു.ജനപ്രതിനിധികളായ നാസർ,സജീന എഫ്,പി.പ്രസാദ് എന്നിവർ പങ്കെടുത്തു.സജി നന്ദി പറഞ്ഞു.
ഫോട്ടോ: നെല്ലനാട് പഞ്ചായത്തിലെ പൂവനി പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ നിർവഹിക്കുന്നു