കിളിമാനൂർ: വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസിലെ ബിരുദ ദാനച്ചടങ്ങ് നാളെ രാവിലെ 10.30ന് കോളേജ് ക്യാമ്പസിൽ നടക്കും.എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്‌ മുഖ്യാതിഥിയായി പങ്കെടുക്കും.വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാബു സൗമ്യൻ അദ്ധ്യക്ഷത വഹിക്കും.ട്രസ്റ്റ് സെക്രട്ടറി മനു രഘുരാജൻ,കോളേജ് ഡയറക്ടർ കെ.എസ്.ഷാജി എന്നിവർ പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മാധവരാജ്‌ രവികുമാർ അറിയിച്ചു.