manju

രജനികാന്ത് നായകനായി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ സിനിമയുടെ ഡബിംഗിന് മഞ്ജു വാര്യർ . സ്റ്റുഡിയോയിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രം നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് സമൂഹ മാദ്ധ്യമത്തിൽ പങ്കു വച്ചു. രജനികാന്തിന്റെ ഭാര്യയായാണ് വേട്ടയനിൽ മഞ്ജു വാര്യർ എത്തുന്നത്. മുഴുനീള എന്റർടെയ്നറായി ഒരുങ്ങുന്ന വേട്ടയനിൽ പൊലീസ് ഓഫീസറുടെ വേഷമാണ് രജനികാന്തിന്. അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, റിതിക സിംഗ്, കിഷോർ, ജി.എം. സുന്ദർ, രോഹിണി, രമേശ് തിലക് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ടി. ജെ. ജ്ഞാനവേൽ തന്നെയാണ് തിരക്കഥയും സംഭാഷണവും. ഒക്ടോബർ 10 ന് തമിഴ്, തെലുങ്ക്, കന്നട ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.കേരളത്തിൽ ശ്രീഗോകുലം മുവീസാണ് വിതരണം.