തിരുവനന്തപുരം: മുട്ടത്തറ സേവാഭാരതി വിദ്യാമന്ദിരം,നിംസ് മെഡിസിറ്റി,ഡോ.ആതിരാസ് ആയുർ ഇന്നൊവേഷൻസ് ഇൻ ആയുസ്‌വേദ ആയുർവേദ ഹോസ്‌പിറ്റൽ,റോട്ടറി ക്ലബ് ട്രിവാൻഡ്രം എന്നിവർ സംയുക്തമായി നാളെ രാവിലെ 9മുതൽ ഉച്ചയ്ക്ക് 1വരെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.സേവാഭാരതി വിദ്യാമന്ദിരത്തിൽ നടക്കുന്ന ചടങ്ങ് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.ആയുസ്‌വേദ ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന ഡോ.ആതിരാസ് ക്ലിനിക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. മുതിർന്ന ബി.ജെ.പി നേതാവ് പി.പി.മുകുന്ദൻ അനുസ്മരണം സേവാമന്ദിരം രക്ഷാധികാരി പ്രസന്നകുമാർ നടത്തും. കാർഡിയോളജി,ആയുർവേദ,നേത്രപരിശോധന,എല്ലുരോഗം,ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ പരിശോധനകൾ ലഭിക്കും.ഭിന്നശേഷി കുട്ടികൾക്ക് കൺസൾട്ടേഷനും തെറാപ്പിയും സൗജന്യമാണെന്ന് പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ആതിരാസ് ആയുർ ഇന്നൊവേഷനിലെ ഡോ.ആതിര,ഡോ.അജീഷ്,സരിൻ ശിവൻ എന്നിവർ അറിയിച്ചു.