ആറ്റിങ്ങൽ: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബാലസംഘം ആറ്റിങ്ങൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.മണനാക്ക് കാസിനോ റിസോർട്ടിൽ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി.എൻ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗെയ്റ്റി ഗ്രേറ്റിൽ അദ്ധ്യക്ഷത വഹിച്ചു.ബാലസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം കൃഷ്ണൻമാഷ്,സംസ്ഥാന കമ്മിറ്റിയംഗം ഭാഗ്യമുരളി,ജില്ലാ നേതാക്കളായ പ്രേമൻ തോപ്പിൽ,അമൽ,വിഷ്ണു,രാജു,വിഷ്ണരാജ്,ആർ.എസ്.അനൂപ്,ഷൈലജാ ബീഗം,പി.സി.ജയശ്രീ,പഞ്ചമം സുരേഷ്,സി.പി.എം ജില്ലാ കമ്മിറ്റിയംഗം ആർ.സുഭാഷ്,ഏരിയാ സെക്രട്ടറി അഡ്വ.എസ്.ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ബാലസംഘം കൂട്ടുകാരെയും മികച്ച പ്രകടനം കാഴ്ചവച്ച മുതിർന്ന കൂട്ടുകാരെയും അനുമോദിച്ചു.ഏരിയാ ഭാരവാഹികളായി ശ്രീഷ.വി.എസ് (പ്രസിഡന്റ്),ഗെയ്റ്റി ഗ്രേറ്റിൽ (സെക്രട്ടറി),പഞ്ചമം സുരേഷ്(കൺവീനർ,വിഷ്ണരാജ്.എസ്.ആർ (കോഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.