തിരുവനന്തപുരം:സപ്ളൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ ഓണക്കോടിയായി കൈത്തറി മുണ്ട് കൂടി ഉൾപ്പെടുത്തണമെന്ന് കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ആവശ്യപ്പെട്ടു.മാന്യമായ നിരക്കിൽ കൈത്തറി മുണ്ട് നൽകാൻ നെയ്‌ത്തുസഹകരണ സംഘങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.