വർക്കല: ചെറുന്നിയൂർ മണ്ഡലം മഹിളാകോൺഗ്രസ് പ്രവർത്തക സമ്മേളനവും അയ്യങ്കാളി ജന്മദിനാഘോഷവും കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ രമണി.പി.നായർ ഉദ്ഘാടനം ചെയ്തു. മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര അയ്യൻകാളി അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.തൻസിൽ, പഞ്ചായത്തംഗം ഷെർളിജെറോം,താന്നിമൂട് സജീവൻ, താന്നിമൂട് മനോജ്, ടി.വേണുകുമാർ, എസ്. ബാബുരാജൻ, ഷീലറോബിൻ എന്നിവർ സംസാരിച്ചു.