മുടപുരം :കേരള പാണൻ സമാജം സംസ്ഥാന സമ്മേളനം എം. നൗഷാദ് എം. എൽ. എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.കുന്നുംപുറം രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി ചിറയിൻകീഴ് അജിനികുമാർ,സവിതാദേവി,കെ.ആർ രാജേന്ദ്രൻ ഐവർക്കാല,ബി. എസ് .ബാബു,എൻ.ബീന ആശ്രാമം,ഡി .ദീപ കുഴിമതിക്കാട്,ബിനി ജയസേനൻ,മുരളി മയ്യനാട്, അയിരൂർ വിക്രമൻ നാരായണൻ എന്നിവർ പ്രസംഗിച്ചു.പ്രതിനിധി സമ്മേളനം ഓർഗനൈസിംഗ് സെക്രട്ടറി കെ.ആർ.രാജേന്ദ്രൻ ഐവർക്കാല ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ബി .അജിനികുമാർ ചിറയിൻകീഴ്, എസ്. സവിതാ ദേവി, ബിനി ജയസേനൻ,ബി .എസ് .ബാബു എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ചിറയിൻകീഴ് അജിനികുമാർ (പ്രസിഡന്റ് ) ,
ഡി. ദീപ കുഴിമതിക്കാട് ( ജനറൽ സെക്രട്ടറി ),കെ. ആർ.രാജേന്ദ്രൻ ഐവർക്കാല ( ഓർഗനൈസിംഗ് സെക്രട്ടറി ), കണ്ണനെല്ലൂർ സദാനന്ദൻ, ബി .എസ്. ബാബു, എഴുകോൺ ബാഹുലേയൻ ( വൈസ് പ്രസിഡന്റുമാർ ) എം. ജി സോമൻ, രാജേഷ് കല്ലിങ്ങൽ( സെക്രട്ടറിമാർ ),ബിനി ജയസേനൻ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.