vld-1

വെള്ളറട: സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ കോംപ്ളക്സ് കലോത്സവത്തിന് കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ തുടക്കമായി.ഫാ.ജോഷിമാത്യു സി.എം.ഐ അദ്ധ്യക്ഷനായി.മുൻ ചീഫ് സെക്രട്ടറിയും കേരള പബ്ളിക് എന്റർപ്രൈസസ് ചെയർമാനുമായ ഡോ.പി.പി.ജോയ് ഉദ്ഘാടനം ചെയ്തു.ശ്രീചിത്തിര തിരുനാൾ സ്കൂൾ പ്രിൻസിപ്പലും കലോത്സവ കൺവീനറുമായ എസ്.പുഷ്പവല്ലി,സ്കൂൾ മാനേജർ ടി.സതീഷ് കുമാർ,സഹോദയ ജനറൽ സെക്രട്ടറി പി.കെ.ശ്രീകല,ജോ.സെക്രട്ടറി ഷഹ്ന രഞ്ജിത്ത്,ജില്ലാപഞ്ചായത്ത് മെമ്പർ വി.എസ്.ബിനു,പി.ടി.എ പ്രസിഡന്റ് ഇന്ദു.ആർ.വി​ തുടങ്ങിയവർ പങ്കെടുത്തു.31ന് കലോത്സവം സമാപിക്കും.61 സ്കൂളുകളിൽ നിന്നായി ഏഴായിരത്തോളം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.48 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.31ന് നടക്കുന്ന സമാപനസമ്മേളനം സ്കൂൾ ചെയർമാനും മുൻ അംബാസഡറുമായ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.

ക്യാപ്ഷൻ: കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ സ്കൂളിൽ സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ കലോത്സവം കേരള പബ്ളിക് എന്റർപ്രൈസസ് ബോർഡ് ചെയർമാൻ ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്യുന്നു.ഫാ.ജോഷി മാത്യു,​പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി,​മാനേജർ ടി.സതീഷ് കുമാർ തുടങ്ങിയവർ സമീപം