g

കടയ്ക്കാവൂർ: കേരള ചരിത്രത്തിൽ പകരം വെയ്ക്കാനില്ലാത്ത നാമമാണ് അയ്യങ്കാളിയുടേതെന്ന് വി.എം. സുധീരൻ. മഹാത്മാ അയ്യൻകാളി എഡ്യൂക്കേഷണൽ അഗ്രിക്കൾച്ചർ ടൂറിസം സാംസ്കാരിക സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളിയുടെ 161 മത് ജന്മദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് ബി.എസ് അനൂപ് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ് മുഖ്യപ്രഭാഷണം നടത്തി. എം.ജെ. ആനന്ദ്, മോനി ശാർക്കര,​ സുനിൽ പെരുമാതുറ, എം.എ. ജബ്ബാർ, പുതുക്കരി പ്രസന്നൻ, കടയ്ക്കാവൂർ കൃഷ്ണകുമാർ, എസ്.ദീപ, എസ്.സുധീർ,​ കീഴാറ്റിങ്ങൽ സന്തോഷ്, ഷിറാസ് മണനാക്ക്, സുനിൽ പഴഞ്ചിറ, മനോജ്, എസ്. സുജിൻ രാജ്, ഭരണ സമിതി അംഗങ്ങളായ കുമാർ, സുനിൽ കുമാർ,​ സുനു കുമാർ, കടയ്ക്കാവൂർ സുകു എന്നിവർ സംസാരിച്ചു. പഴഞ്ചിറ ജംഗ്ഷനിലെ അയ്യൻകാളി പ്രതിമയിൽ പുഷ്പ്പാർച്ചനയും നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.