കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ റഗുലർ (2020 സ്കീം), സെപ്തംബർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.കോം. ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നോർക്ക റൂട്ട്സ് സൗദിനഴ്സിംഗ് റിക്രൂട്ട്മെന്റ്
തിരുവനന്തപുരം; സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് ( ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്റർ) കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിൽ അവസരമൊരുക്കും. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം, ഐ.സി.യു അഡൽറ്റ്,മെഡിക്കൽ,നിയോനാറ്റൽ ഐ.സി.യു, നെർവ്സ് ഐ.സി.യു , ഓപ്പറേറ്റിംഗ് റൂം, ഓർഗൻ ട്രാൻസ്പ്ളാന്റേഷൻ, പീഡിയാട്രിക് ഓങ്കോളജി, പി.ഐ.സി.യു , സർജിക്കൽ സ്പെഷ്യാലിറ്റികളിലാണ് അവസരം. നഴ്സിംഗിൽ ബിരുദം/പോസ്റ്റ് ബി.എസ്സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in ലേക്ക് 4 ന് രാവിലെ 10 മണിക്കകം അപേക്ഷിക്കണം. ഫോൺ: 04712770536, 539, 540, 577
ഹയർസെക്കൻഡറി കോഴ്സ് അപേക്ഷ സമർപ്പിക്കണം
തിരുവനന്തപുരം: സ്കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിൽ 2024 -26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശനത്തിന് ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾ നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്കോൾ കേരളയുടെ അതത് ജില്ലാ ഓഫീസുകളിൽ എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
കണ്ണൂർ വാഴ്സിറ്റിക്ക് എൻ.എസ്.എസ് അവാർഡ്
തിരുവനന്തപുരം: മികച്ച രീതിയിൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ നടത്തിയ സർവകലാശാലയ്ക്കുള്ള സർക്കാരിന്റെ അവാർഡിന് കണ്ണൂർ വാഴ്സിറ്റി അർഹമായി. ഡോ.ടി.പി. നഫീസാ ബേബിയാണ് മികച്ച കോ-ഓർഡിനേറ്റർ. ഡോ.രഞ്ജിത്ത് പി- പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടി. കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കുറ്റിപ്പുറം എം.ഇ.എസ് കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവയാണ് മികച്ച യൂണിറ്റുകൾ. മുഹമ്മദ് നിഹാൽ സി.പി, ആദിത്ത് ആർ, ഫാത്തിമ അൻഷി, ലിയ അയോഹാൻ എന്നിവരാണ് മികച്ച വോളന്റിയർമാർ. സാങ്കേതിക വാഴ്സിറ്റിയിലെ ഡോ. ജോയ് വർഗ്ഗീസ് വി.എം, മലപ്പുറം മിംസ് നഴ്സിംഗ് കോളേജിലെ മീനു പീറ്റർ, പെരിന്തൽമണ്ണ അൽ-ഷിഫയിലെ വി.ജുനൈസ്, ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് കോളേജിലെ ദർശന എസ്. ബാബു എന്നിവർ പ്രോഗ്രാം ഓഫീസർമാർക്കുള്ള പ്രത്യേക പുരസ്കാരം നേടി. മന്ത്രി ആർ.ബിന്ദുവാണ് വാർത്താസമ്മേളനത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.