തിരുവനന്തപുരം: ഹരിത ഓഫീസുകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിട്ടിയും ശുചിത്വമിഷനും സംയുക്തമായി നടത്തിയ ദ്രവമാലിന്യ സംസ്‌കരണ ശില്പശാല മാനേജിംഗ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മൂന്നുമാസത്തിനുള്ളിൽ വാട്ടർ അതോറിട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ഓഫീസുകളും ഹരിത ഓഫിസുകളാക്കാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ബയോഗ്യാസ് പ്ളാന്റ്, ബോട്ടിൽ ബൂത്ത്,പെൻ ബൂത്ത്,ബയോ പാർക്ക് എന്നിവ സ്ഥാപിക്കാൻ നഗരസഭയുമായി ചേർന്ന് സഹായം നൽകുമെന്ന് ശുചിത്വമിഷൻ അധികൃതർ അറിയിച്ചു. ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ് കോഓർഡിനേറ്റർ സുജ,റിസോഴ്സ് പേഴ്സൺ ജയകുമാർ,ടെക്നിക്കൽ കൺസൾട്ടന്റ് ഭരത് ബാബു,ജില്ലാ കോഓർഡിനേറ്റർ അരുൺ,വാട്ടർ അതോറിട്ടി സൂപ്രണ്ടിംദ് എൻജിനിയർ സൂരജ് സുകുമാരൻ എന്നിവർ ക്ലാസെടുത്തു.