തിരുവനന്തപുരം: ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ സി.എം.ഡി ഡോ.രാധാകൃഷ്ണൻ നായർ രചിച്ച 'മുള്ളുകൾക്കിടയിലൂടെ- ഒരു ഗൈനക്കോളജിസ്റ്റിന്റെ അതിജീവന കഥ' എന്ന പുസ്തകം ഇന്ന് ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്യും.ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം കേരള ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. സി.ദിവാകരൻ,എൻ.കെ.പ്രേമചന്ദ്രൻ എംപി,വി.ജോയി എം.എൽ.എ,കുമ്മനം രാജശേഖരൻ,ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി,സായിഗ്രാമം ഫൗണ്ടർ ആൻഡ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ,കൊല്ലം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്,എം.എസ്.താര,ബി.സത്യൻ,എം.എ.വഹാബ്,ഉണ്ണി ആറ്റിങ്ങൽ,ജി.മധുസൂദനൻ പിള്ള,ഡോ.ശ്രീജിത്ത് എൻ.കുമാർ,ഡോ.എസ്.ഡി.അനിൽകുമാർ,ആർ.സുഭാഷ്,രാധാകൃഷ്ണൻ കുന്നുംപുറം,തോന്നയ്ക്കൽ മണികണ്ഠൻ, ഹനീഫറാവുത്തർ തുടങ്ങിയവർ പങ്കെടുക്കും.