തിരു: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിലെ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും ആദരിക്കൽ ചടങ്ങും സെപ്തംബർ 1ന് വൈകിട്ട് 4ന് വെട്ടുകാട് സെന്റ് മേരീസ് എൽ.പി.എസിൽ നടക്കും. ശാഖാ പ്രസിഡന്റ് എൻ.മോഹൻ ദാസിന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനവും അവാർഡ് വിതരണവും മന്ത്രി ജി.ആർ.അനിലും പഠനോപകരണ വിതരണം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജും,ആദരിക്കൽ ചടങ്ങ് വനിതാസംഘം കേന്ദ്രസമിതി അംഗം ഡോ.അനൂജയും നിർവഹിക്കും. എൻ.സി.കലാധരൻ,കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ,സെറാഫിൻ ഫ്രെഡി,എച്ച്.എം രാജു.വൈ,വെട്ടുകാട് അശോകൻ,എസ്.അശോക് കുമാർ എന്നിവർ സംസാരിക്കുമെന്ന് ശാഖാ സെക്രട്ടറി എസ്.സതീശൻ അറിയിച്ചു.