1

വിഴിഞ്ഞം:അന്താരാഷ്ട്ര തുറമുഖം പൂർണ സജ്ജമാകുന്നതിന്റെ ഭാഗമായുള്ള ട്രയൽ റണ്ണിന്റെ ഭാഗമായി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) യുടെ ഡയാല എന്ന കൂറ്റൻ കപ്പൽ ഇന്ന് പുറംകടലിലെത്തും.കാലാവസ്ഥ അനുകൂലമായാൽ വൈകിട്ട് 5ന് തന്നെ ബർത്തിംഗ് നടക്കും.അല്ലെങ്കിൽ നാളെ രാവിലെയാകും.എം.എസ്.സിയുടെ ഒരു കപ്പൽ ആദ്യമായാണ് വിഴിഞ്ഞത്തെത്തുന്നത്.രണ്ടായിരത്തിലധികം കണ്ടെയ്‌നറുകൾ ഇവിടെ ഇറക്കിയശേഷം സെപ്തംബർ ഒന്നിന് തിരിച്ചുപോകും.13,988 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലാണിത്.മൗറീഷ്യസിൽ നിന്നുള്ള കപ്പൽ മുംബയിൽ എത്തിയ ശേഷമാണ് വിഴിഞ്ഞത്ത് എത്തുക.ഈ കപ്പലിൽ നിന്നിറക്കുന്ന കണ്ടെയ്‌നറുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അഡു 5 എന്ന ഫീഡർ കപ്പൽ നാളെ എത്തും.അടുത്തമാസം 5ന് 15,​000ലധികം കണ്ടെയ്‌നറുകളുമായി ഓറിയോൺ എന്ന മറ്റൊരു കപ്പലും എത്തുമെന്നാണ് സൂചന. തുടർന്ന് തുടർച്ചയായി മൂന്നോളം കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് അടുക്കും.