
തിരുവനന്തപുരം: നടിയുടെ പീഡന പരാതിയിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും മുകേഷ് വിശദീകരണം നൽകി. ആരോപണം ശരിയല്ല. പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തി. നടി അയച്ച വാട്‌സാപ് സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുഖ്യമന്ത്രിയെ അറിയിച്ചു.
പാർട്ടി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാടിൽ മുകേഷ് നേതാക്കളോട് വിഷമം അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താൻ കൊല്ലം ജില്ലാ കമ്മിറ്റി ഉടൻ ചേരും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും.