തിരുവനന്തപുരം: നാഷണൽ കോളേജിലെ ഇൻസൈറ്റോ നാഷണൽ പ്രോഗ്രാമിന്റെ ഭാഗമായി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിബായി വിദ്യാർത്ഥികളുമായി സംവദിച്ചു.കോളേജിൽ പ്രവർത്തനം ആരംഭിച്ച 'അട' ക്ലബിന്റെ ഉദ്ഘാടനവും നിർവഹിച്ചു.സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു.സ്വന്തം ഇഷ്ടപ്രകാരം കരൾ ദാനം ചെയ്ത വിദ്യാർത്ഥി അനഘയെ അനുമോദിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവിമാരായ ഫാജിസ ബീവി,ഡോ.അനിത.എസ്,ഡോ.ആൽവിൻ.ഡി,ഡോ.പ്രീയ ഗോപിനാഥ്,ദീപ്തി
ജെ.എസ്,ദീപ.ആർ,മുബീന,രാഗിണി.യു തുടങ്ങിയവർ പങ്കെടുത്തു.