തിരുവനന്തപുരം: മാസ്കോട്ട് ഹോട്ടലിൽ പൂട്ടിയിട്ട് സിദ്ദിഖ് പീഡിപ്പിച്ചെന്ന യുവനടിയുടെ മൊഴി ഇന്നലെ ജുഡിഷ്യൽ ഒന്നാംക്ലാസ് കോടതി മജിസ്ട്രേട്ട് എസ്. അശ്വതിനായർ രേഖപ്പെടുത്തി. മ്യൂസിയം സി.ഐയാണ് രഹസ്യമൊഴിക്ക് അപേക്ഷ നൽകിയിരുന്നത്. വൈകിട്ട് അഞ്ചേകാലിന് രക്ഷിതാക്കൾക്കും വനിതാ പൊലീസുദ്യോഗസ്ഥർക്കുമൊപ്പം പരാതിക്കാരി കോടതിയിലെത്തി. 6.10മുതൽ ഒന്നരമണിക്കൂറെടുത്താണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
അതേസമയം, തനിക്കെതിരായ പരാതിയുടെയും എഫ്.ഐ.ആറിന്റെയും പകർപ്പാവശ്യപ്പെട്ട് സിദ്ദിഖ് കോടതിയിൽ അപേക്ഷനൽകി. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന ബലാത്സംഗക്കുറ്റമടക്കം ചുമത്തിയാണ് സിദ്ദിഖിനെതിരെ കേസ്.