ശംഖുംമുഖം: ലഹരി - ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ബീമാപള്ളി സ്വദേശി ഷിബിലിയെ അടിച്ചുകൊന്ന കേസിലെ പ്രതികളായ ഇനാദ്,ഇനാസ്,സഹീർഖാൻ എന്നിവരുമായി പൊലീസ് ഇന്ന് തെളിവെടുക്കും. ഇന്നലെ പൂന്തുറ സി.ഐ സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. സംഭവസ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുക്കും. 15ന് പുലർച്ചെയാണ് ഇനാദും സഹോദരനായ ഇനാസും സുഹൃത്തായ സഹീർഖാനും ചേർന്ന് ഷിബിലിയെ അടിച്ചുകൊന്നത്. സംഭവത്തിനുശേഷം ഒളിവിൽപോയ മൂന്ന് പ്രതികളെയും പൊലീസ് വിവിധയിടങ്ങളിൽ നിന്നാണ് അറസ്റ്റുചെയ്തത്.