ddd

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്‌ട്‌സിന്റെ (ഐ.ഐ.എ) ആദ്യ അന്താരാഷ്ട്ര ഗവേഷണ സമ്മേളനം തിരുവനന്തപുരം മരിയൻ കോളേജ് ഒഫ് ആർക്കിടെക്‌ചർ ആൻഡ് പ്ലാനിംഗിൽ തുടങ്ങി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഉദ്ഘാടനം ചെയ്തു. ഐ.ഐ.എ ദേശീയ പ്രസിഡന്റ് ആർക്കിടെക്ട് വിലാസ് അവചാട്ട് അദ്ധ്യക്ഷനായി.ജോയിന്റ് സെക്രട്ടറി ഡോ.റാണി വേദമുത്തു,​മരിയൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സുജകുമാരി,​ഐ.ഐ.എ അന്താരാഷ്ട്ര കോൺഫറൻസ് കൺവീനർ ഡോ.ശില്പ ശർമ്മ,​ആർക്കിടെക്ട് വിനോദ് സിറിയക്,​ആർക്കിടെക്ട് ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഐ.ഐ.എ നാഷണൽ സെന്ററിന്റെ നേതൃത്വത്തിൽ ഐ.ഐ.എ കേരള ചാപ്ടറും ഐ.ഐ.എ തിരുവനന്തപുരം സെന്ററും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഒരു സുപ്രധാന ചുവടുവയ്‌പാണ് ഈ സമ്മേളനം. കോൺഫറൻസ് നാളെ സമാപിക്കും.

കാപ്ഷൻ: ഐ.ഐ.എ ആദ്യ അന്താരാഷ്ട്ര ഗവേഷണ സമ്മേളനം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഉദ്ഘാടനം ചെയ്യുന്നു.ഐ.ഐ.എ ദേശീയ പ്രസിഡന്റ് വിലാസ് അവചാട്ട്,​ ജോയിന്റ് സെക്രട്ടറി ഡോ.റാണി വേദമുത്തു,​ മരിയൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സുജകുമാരി,​ ഐ.ഐ.എ അന്താരാഷ്ട്ര കോൺഫറൻസ് കൺവീനർ ഡോ.ശില്പ ശർമ്മ,​ ആർക്കിടെക്ട് വിനോദ് സിറിയക്,​ ആർക്കിടെക്ട് ജയകൃഷ്ണൻ എന്നിവർ സമീപം