തിരുവനന്തപുരം: നാളെ വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ സേവനത്തിന് മന്ത്രിസഭ കൃതജ്ഞത രേഖപ്പെടുത്തി. ഇന്നലെ അദ്ദേഹം പങ്കെടുത്ത അവസാന മന്ത്രിസഭായോഗമായിരുന്നു. ഭരണ നിർവഹണത്തിന് തനിക്ക് നൽകിയ സഹകരണത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി. വേണുവിന് പത്നി ശാരദാമുരളീധരനാണ് അടുത്ത മന്ത്രിസഭായോഗം മുതൽ മന്ത്രിസഭാ സെക്രട്ടറിയായും ചീഫ് സെക്രട്ടറിയായും പങ്കെടുക്കുക.