തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മൈക്രോ സ്വയംസഹായ സംഘങ്ങളായ ഗുരുദീപം,ഗുരുകൃപ,ശ്രീഗുരു,ശ്രീനാരായണ,ഗുരുധർമ്മം,ഗുരുപ്രിയ,ഗുരുദേവ എന്നീ വനിതാസംഘങ്ങൾക്കും വയൽവാരം,ശിവഗിരി,ഗുരുപാദം,ഗുരുചൈതന്യ എന്നീ പുരുഷ സ്വയംസഹായ സംഘങ്ങൾക്കും വനിതാസംഘം പ്രവർത്തകർക്കും 2023 - 24 ലെ ബോണസ് വിതരണം ഞായറാഴ്‌‌ച ഉച്ചയ്‌ക്ക് 3.30ന് ശാഖാ ആസ്ഥാനമന്ദിരത്തിൽ നടക്കും. പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ജി. ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ശാഖാ സെക്രട്ടറി ജി. സുരേഷ് കുമാർ അറിയിച്ചു.