1

തിരുവനന്തപുരം:പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം 'കളരവം ' എഴുത്തുകാരി ഷർമിള സി.നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ പി.കെ.രാജു,വൈസ് പ്രിൻസിപ്പൽ സതീഷ്,ജനറൽ സ്റ്റാഫ് സെക്രട്ടറി സ്വാതി ഭദ്രൻ,യു.പി സ്റ്റാഫ് സെക്രട്ടറി സുലേഖ,ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി സിനിജ മോൾ,ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി രതി എസ്.നായർ,സ്കൂൾ ചെയർപേഴ്സൺ എ.ഹസ്ന,ആർട്സ് ക്ലബ് സെക്രട്ടറി മയൂഖ സജി, പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് ,പ്രോഗ്രാം കൺവീനർ ബിന്ദു ജോൺ തുടങ്ങിയവർ പങ്കെടുത്തു.