കോവളം: ഒരാഴ്ചക്ക് മുമ്പ് കാണാതായ രോഗിയായ വീട്ടുടമയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടയ്ക്കാട് തേരിവിള ചാനൽക്കരയ്ക്ക് സമീപം പരേതനായ ബെൻസന്റെയും ശ്യാമളയുടെയും മകൻ സുബാഷ് (48) നെയാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ഇയാൾ വർഷങ്ങളായി വിവിധ രോഗങ്ങൾക്ക് ചികിത്സയിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്നു. അമ്മയോടൊപ്പമാണ് താമസിച്ചിരുന്ന ഇയാളെ കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നതായി കോവളം പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ ഷൈലജ, മകൾ: അലിന