തിരുവനന്തപുരം: ലൈംഗിക പീഡന പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ഓരോകേസിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാവും അന്വേഷണം. മുകേഷിനെതിരായ കേസ് ചേർത്തല ഡിവൈ.എസ്.പിയുടെയും ജയസൂര്യ, സിദ്ദിഖ് എന്നിവർക്കെതിരായവ കന്റോൺമെന്റ് അസി.കമ്മിഷണറുടെയും നേതൃത്വത്തിലാവും അന്വേഷിക്കുക. കൊച്ചിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് എസ്.പിമാരായ ജി.പൂങ്കുഴലി, ഐശ്വര്യ ഡോംഗ്രെ എന്നിവർ മേൽനോട്ടം വഹിക്കും. തിരുവനന്തപുരത്തെ കേസുകൾക്ക് ഡി.ഐ.ജി അജിതാബീഗം, എസ്.പി മെറിൻജോസഫ് എന്നിവർക്കാണ് മേൽനോട്ടം. മൊത്തം കേസുകളുടെ ഏകോപന ചുമതല അജിതാബീഗത്തിനാണ്. അന്വേഷണത്തിന്റെ പ്രോട്ടോക്കോളടക്കം വിശദീകരിച്ച് ഇന്നലെ സർക്കുലർ ഇറക്കിയിട്ടുണ്ട്.