തിരുവനന്തപുരം: വഞ്ചിയൂർ അത്തിയറമഠം റോഡിൽ ആമയിഴഞ്ചാൻ തോടിന്റെ കൈവരി ഇടിഞ്ഞത് എത്രയും വേഗം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വഞ്ചിയൂർ വാർഡ് കമ്മിറ്റി പ്രതിഷേധ സായാഹ്നധർണ നടത്തി. മുൻ മന്ത്രി വി.എസ്. ശിവകുമാർ ധർണ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജി. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ടി. ശരത്ചന്ദ്ര പ്രസാദ്, കെ.പി.സി.സി സെക്രട്ടറി ഹരീന്ദ്രനാഥ്, ബ്ലോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ്, ഡി.സി.സി ജനറൽ സെക്രട്ടറി സി. ജയചന്ദ്രൻ, മുൻ കൗൺസിലർ സരോജം, മണ്ഡലം പ്രസിഡന്റ് വിജയകുമാർ, മുൻ മണ്ഡലം പ്രസിഡന്റ് ജി. ഗോപാലകൃഷ്ണൻ, എ.കെ. നിസാർ, വഞ്ചിയൂർ ഉണ്ണി, യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, നിഖിൽ ജയകുമാർ, പേട്ട പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.